Wed. Dec 18th, 2024
Minister KN Balagopal Announces 10.88 Crore Honorarium for Anganwadi Workers

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ്‌ അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം വിതരണത്തിന്‌ സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്‌.

ഇതിൽ 46 കോടി രൂപ മൂന്ന് മാസത്തിനുള്ളിൽ നൽകിയതായും മന്ത്രി വ്യക്തമാക്കി. 33,115 അങ്കണവാടികളിലായി 66,000 ൽപരം ആളുകളാണ് പ്രവർത്തിക്കുന്നത്‌. കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ വിഹിതം അംഗീകരിച്ചതിൽ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈവർഷം 209 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്‌. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് ഹോണറേറിയം തുക നൽകുന്നത്