Sat. Feb 22nd, 2025
Historic Win Sojan Joseph of Kottayam Secures British Election Victory

ലണ്ടന്‍: യുകെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് മലയാളിയും. കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടർച്ചയായി ജയിച്ചുപോരുന്ന സീറ്റ് പിടിച്ചെടുത്തത്. കെന്റ് കൗണ്ടിയിലെ ആഷ്ഫഡ് മണ്ഡലത്തില്‍നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിനെതിരെ 1779 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജന്‍ ജോസഫ് വിജയിച്ചത്.

ലേബര്‍ പാര്‍ട്ടിയിൽ അംഗമായ സോജന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകളാണ് (28.7 ശതമാനം) നേടാനായത്.