Tue. May 6th, 2025 7:13:59 AM
Heartbreaking Loss Amebic Meningoencephalitis Causes Death of 12-Year-Old in Kozhikode

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഫറോക്ക് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു.

ദിവസങ്ങൾക്കു മുമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി 13കാരി അത്യപൂർവ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒരു മാസം മുമ്പ് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അ‌ഞ്ച് വയസ്സുകാരിയും മരിച്ചിരുന്നു.