Wed. Dec 18th, 2024
Saudi Arabia Quashes Death Sentence of Abdul Rahim

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി.

ഇതേ തുടർന്ന് പ്രതിക്ക് മാപ്പ് നൽകുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓൺലൈൻ ആയി നടന്ന കോടതി നടപടികളിൽ ജയിലിൽനിന്ന് അബ്ദുൾ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയിൽ മോചിതനാകും.