Wed. Dec 18th, 2024
Kerala Reports Another Amoebic Encephalitis Death 13-Year-Old Succumbs

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കണ്ണൂർ, തോട്ടട രാഗേഷ് ബാബുവിൻ്റെയും ധന്യയുടെയും മകൾ ദക്ഷിണ(13) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 12നാണ് പെൺകുട്ടി മരിച്ചത്. 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് പരിശോധനാ ഫലം പുറത്തുവന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂൺ 12 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, തലവേദ​ന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്.

ഇതിന് മുമ്പ് മലപ്പുറത്തും മസ്തിഷ്ക ജ്വരം (അമീബിക്ക് മെനഞ്ചോ എൻസെഫലൈറ്റിസ്)​ ബാധിച്ച് അഞ്ച് വയസുകാരി മരിച്ചിരുന്നു