Sat. Jan 18th, 2025
One Dead After Tree Falls on Car in Villanchira, Neriyamangalam

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനടുത്ത് വില്ലാഞ്ചിറയിൽ കാറിന് മേൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിൻറെ ഭാര്യ, മകൾ, മകളുടെ ഭർത്താവ് എന്നിവരടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയർഫോഴ്സും പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്കും വീണിരുന്നു. ബസ് ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ കാർ യാത്രികരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്