Wed. Dec 18th, 2024
350 Residents of Kakkanad DLF Flat Suffer from Vomiting and Diarrhoea

കൊച്ചി: കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. ഇതിൽ അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളുമുണ്ട്. ഡിഎൽഎഫ് ഫ്‌ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്.

കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎൽഎഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരുമുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകളും ചികിത്സ തേടാനാണ് സാധ്യത.

കിണർ, ബോർവെൽ, മുനിസിപ്പാലിറ്റി ലൈൻ എന്നിവ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികളിലേക്കും അധികം വൈകാതെ കടക്കും.