Sat. Jan 18th, 2025

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്ന 25 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. 25 സീനിയർ ക്രൂ മെമ്പർമാരെ പിരിച്ചുവിട്ടതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുകയായിരുന്നു. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു കമ്പനിയുടെ നടപടി.

ന്യായമായ കാരണമില്ലാതെയാണ് ജീവനക്കാർ ജോലിയിൽ നിന്ന് മാറിനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്.

മാ​നേ​ജ്മെ​ന്റി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ​ തു​ട​ർ​ന്നാണ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി മെഡിക്കൽ ലീവെ​ടു​ത്ത് ചൊവ്വാഴ്ച രാത്രി മുതൽ സമരത്തിന്‍റെ ഭാഗമായത്.

അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നും സമരം തുടരുന്നുണ്ട്. മെയ് 13 വരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന.