Thu. Dec 12th, 2024

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശവുമായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ). വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം.

ചെന്നൈയിലെ സിഎസ്‌ഐആറും സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പുറപ്പെടുവിച്ച 2024 മെയ് 3 ലെ സർക്കുലറിലാണിത് പറയുന്നത്. ഇസ്തിരി ഇടുന്ന വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നത് ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും സഹായകരമാകുമെന്നും സർക്കുലറിൽ പറയുന്നു.

‘ഒരു ഇരുമ്പ് പ്രവർത്തിക്കാൻ ഏകദേശം 800 – 1200 വാട്ട് പവർ എടുക്കുന്നു. ഇന്ത്യയിൽ 74 % വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് കൽക്കരി ഉപയോഗിച്ചാണ്. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു ജോഡി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് (30-60 മിനിറ്റ് ഇരുമ്പ് ഉപയോഗിക്കും) ഒരു കിലോ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ ഇടയാക്കും.’, സർക്കുലറിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതീകാത്മക പോരാട്ടത്തിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സിഎസ്‌ഐആർ. ഇതിലൂടെ ‘റിങ്കിൾസ് അച്ഛേ ഹേ’ എന്ന കാംപയ്ന് തുടക്കമിട്ടിരിക്കുകയാണ്.

ഒരു ജോടി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് 100 – 200 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നുണ്ട്.