Sun. Dec 22nd, 2024

ക്ലാസിക്കൽ ചെസ് ടൂർണമെൻ്റിൽ ഗ്രാൻഡ് മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സിംഗപ്പുരിലെ ഇന്ത്യൻ വംശജനായ എട്ട് വയസുകാരൻ അശ്വത് കൗശിക്. സ്വിറ്റ്‌സർലൻഡിൽ നടന്ന ബർഗ്‌ഡോർഫർ സ്‌റ്റാഡ്‌തൗസ് ഓപ്പണിൽ പോളിഷ് ഗ്രാന്‍ഡ്‌ മാസ്റ്ററായ ജാസെക് സ്റ്റോപ്പയെയാണ് അശ്വത് പരാജയപ്പെടുത്തിയത്. 37 വയസ്സുകാരനാണ് ജാസെക് സ്റ്റോപ്പ.

സെർബിയയിൽ നിന്നുള്ള ചെസ് യുവതാരം ലിയോണിഡ് ഇവാനോവിച്ചിന്റെ റെക്കോര്‍ഡുമാണ് അശ്വത് തകര്‍ത്തത്. ഒരു മാസം മുന്‍പ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ മിൽക്കോ പോപ്ചേവിനെ തോൽപ്പിച്ചുകൊണ്ടാണ് ലിയോണിഡ് ഇവാനോവിച്ച് റെക്കോർഡ് സ്ഥാപിച്ചത്. അന്ന് ഇവാനോവിച്ചിന് എട്ട് വയസ്സായിരുന്നുവെങ്കിലും അശ്വതിനേക്കാള്‍ അഞ്ചു മാസം മുന്‍പാണ് ജനിച്ചത്.

നാലാം വയസ്സ് മുതല്‍ ചെസ്സ്‌ കളിക്കാന്‍ ആരംഭിച്ച അശ്വത് കൗശിക് 2022 ല്‍ ലോക അണ്ടര്‍ എട്ട് റാപ്പിഡ് ചാമ്പ്യൻ പദവി കരസ്ഥമാക്കിയിരുന്നു. മകന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പിതാവ് കൗശിക്ക് ശ്രീറാം പ്രതികരിച്ചു.