Tue. May 7th, 2024
കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വത്തില്‍ സ്വന്തമായി ഭൂമി രജിസ്റ്റര്‍ ചെയ്ത് ഫൈസല്‍ ഫൈസു. കഴിഞ്ഞ 20 വര്‍ഷമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്ന ഫൈസല്‍ ഫൈസു പോരാടി നേടിയതാണ് ഈ അവകാശം. ചാവക്കാട് സ്വദേശിയായ ഫൈസുവിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഭൂമിയും വീടും.

അടുത്തിടെ വീടിനടുത്തുള്ള നാലര സെന്റ് സ്ഥലം വാങ്ങി. ആധാരമെഴുതി ബാക്കി രജിസ്ട്രേഷന്‍ നടപടിയിലേയ്ക്ക് കടന്നപ്പോഴാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്ന കാര്യം മനസ്സിലാവുന്നത്. പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് കോളമേ രജിസ്ട്രേഷന്‍ ഫോമില്‍ ഉണ്ടായിരുന്നുള്ളൂ.

ഫൈസല്‍ ഫൈസു

തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസ്, സാമുഹ്യ നീതി വകുപ്പ്, ഐടി സെല്‍ എന്നിവരെ ബന്ധപ്പെടുകയും ഫോമില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു മാസം ഇതിന് പിന്നാലെ നടന്നതു കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതെന്ന് ഫൈസല്‍ ഫൈസു പറഞ്ഞു. ഇനി ആരും ഇറക്കിവിടാത്ത ഒരു വീട് വേണമെന്നാണ് ഫൈസുവിന്റെ ആഗ്രഹം.

വീഡിയോ കാണാം

FAQs

ആരാണ് ട്രാൻസ്ജെൻഡർ?

ജനിക്കുമ്പോള്‍ രൂപപ്പെടുന്ന ജെൻഡറിനോട് ചേർന്ന് പോകുന്നതല്ല തന്റെ ജെൻഡർ ഐഡൻഡിറ്റി എന്ന് തിരിച്ചറിയുകയും തന്റെ ജെൻഡർ ഐഡൻഡിറ്റി അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളെ പൊതുവിൽ വിളിക്കുന്ന പേരാണ് ട്രാൻസ്ജെൻഡർ.

എന്താണ് ജെൻഡർ ഐഡൻഡിറ്റി?

താൻ ഏത് ജെൻഡർ ആണെന്ന് ഒരു വ്യക്തിയ്ക്ക് അയാളുടെ മനസ്സിൽ അനുഭവപ്പെടുന്ന അവസ്ഥയാണ് ജെൻഡർ ഐഡൻഡിറ്റി. ഈ ഐഡൻഡിറ്റി സമൂഹം ജനിച്ച സമയത്ത് കല്‍പിച്ചുതന്ന ജെൻഡറുമായി ചേർന്ന് പോകാം, അല്ലെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമാകാം.

Quotes

ട്രാൻസ്‌ജെൻഡർ ആരാണെന്ന് പ്രകൃതിയാണ് തിരഞ്ഞെടുക്കുന്നത്. വ്യക്തികൾ അല്ല- മെഴ്‌സിഡസ് ജെ റൂഹൽ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.