Sun. Dec 22nd, 2024

കൊട്ടാരക്കര താലൂക്ക് ആശുപത്രി സർജൻ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. കൊല ചെയ്യുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പ്രതിയുടെ രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ലെന്നും പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. പത്ത് ദിവസം സന്ദീപിനെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കുകയും മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും ഉടൻ കൈമാറും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.