കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി വിദ്യാർത്ഥിനിയുടെ കുടുംബം. വെള്ളിയാഴ്ചയാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന കാരണത്താൽ ഫോണ്‍ കോളേജ് അധികൃതര്‍ പിടിച്ചുവച്ചുവെന്നും രക്ഷിതാക്കൾ എത്തിയാൽ മാത്രമേ ഫോൺ തിരികെ നല്കുകയുള്ളുവെന്ന് പറഞ്ഞുവെന്നും മാതാപിതാക്കൾ ആരോപിച്ചു. തുടർന്ന് കോളേജ് അധികൃതർ വീട്ടുകാരെ വിവരമറിയിക്കുകയും സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യം പറയുകയും ചെയ്തു. ഇത് കുട്ടിയ്ക്ക് കോളേജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നും കുട്ടിയെ ഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.