Wed. Jan 22nd, 2025

കെഎസ്ആർടിസിയിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്കിയ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. സമൂഹമാധ്യമത്തിൽ താൻ വലിയ വേട്ടയാടൽ നേരിടുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി. പ്രതിക്ക് പൂമലയും തനിക്ക് കല്ലേറുമാണ്, ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വെച്ച് ചെയ്യുന്നവരെ അനുമോദിക്കുന്ന ആളുകളോട് ലജജ തോന്നുന്നുവെന്നും എങ്ങനെ ഇതിന് മനസ്സ് വന്നുവെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും അവർ കൂട്ടിചേർത്തു. കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമലയിട്ട് സ്വീകരിച്ചത്. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.