Sun. Dec 22nd, 2024

കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. കാളകളെ വെട്ടാമെങ്കിൽ എന്തു കൊണ്ട് പശുക്കളെ അറുത്തു കൂടായെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് ചോദിച്ചു. മൈസൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കര്‍ഷകരുടെ താ‍ത്പര്യം മുന്‍നിര്‍ത്തിയാണ് നിയമം ഭേദഗതിയെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും കുഴിച്ചിടാൻ പോലും കർഷകർ ബുദ്ധിമുട്ടുകയാണെന്ന് മന്ത്രി പറഞ്ഞു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം തിരുത്തുമെന്ന് കോൺഗ്രസ് നല്കിയ വാഗ്ദാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.