Wed. Jan 22nd, 2025

ദാവൂ​ദ് ​ഇബ്രാഹീമിന്റെ പേരിൽ തനിക്കും കുടുംബത്തിനും വധ ഭീഷണി സന്ദേശം ലഭിച്ചുവെന്ന് വ്യക്തമാക്കി എൻസിബി മുംബൈ സോണൽ മുൻ മേധാവി സമീർ വാങ്കഡെ. വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.  വധ ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീർ വാങ്കഡെ അറിയിച്ചിട്ടുണ്ട്. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുംബൈ പൊലീസിനായിരിക്കുമെന്നും വാങ്കഡെ പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.