Fri. Sep 13th, 2024

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇഡിയുടെ നോട്ടീസ്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഇഡി നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹാജരാകാനുള്ള സന്നദ്ധത ശിവകുമാർ ഇഡിയെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് തവണ നോട്ടീസ് നല്കിയിയെങ്കിലും ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.