Wed. Jan 22nd, 2025

മെഡിക്കൽ കോളേജുകൾക്ക് വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നിഷേധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ. തീരുമാനം നാഷണൽ മെഡിക്കൽ കമ്മിഷൻ കേരള ആരോഗ്യ സർവകലാശാല അറിയിച്ചു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നീ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി നിഷേധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇത്തവണ 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകുമെന്നാണ് സൂചന. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.