Mon. Dec 23rd, 2024
train accident

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒഡിഷ ട്രെയിൻ ദുരന്തം നടന്നിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ഇന്നലെ വെകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തേക്ക് ആദ്യം എത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും കയ്യിൽ കിട്ടിയതെല്ലാം കൊണ്ട് കോച്ചുകൾ പൊളിച്ചും ജനാലകൾ തകർത്തും ജങ്ങളെ പുറത്തെടുക്കാനുള്ള ശ്രമം നടത്തി. ആ സമയം മുതൽ രക്ഷപ്രവർത്തനം അവസാനിക്കുംവരെ പരമാവധി ജീവൻ രക്ഷിക്കാനാണ് ശ്രമം നടത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ സംസ്ഥാന ദ്രുതകര്‍മ സേന, വിവിധ അഗ്നിരക്ഷാ സേനകള്‍, പോലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഇന്ത്യൻ വ്യോമസേന തുടങ്ങി നിരവധിപേരാണ് രക്ഷാപ്രവർത്തനത്തിനായി കൈകോർത്തത്. ഇനിയും ദുരന്തത്തിന്റെ നടുക്കം മാറാത്ത സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് രാപ്പകലില്ലാതെ കൂടെനിന്നവർക്ക് നന്ദി അറിയിക്കുകയാണ് ഒഡിഷ സർക്കാരും ഇന്ത്യൻ ജനതയും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.