Sat. Jan 18th, 2025
NATTU NATTU

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന്‍റെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ യുക്രൈനിലെ സൈനികര്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ജെയ്ൻ ഫെഡോടോവയാണ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയില്‍ മൈക്കോളൈവിലെ സൈനികർ രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും ചുവടുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്. ആര്‍ആര്‍ആറിലെ നായകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായാണ് പ്രകടനം നടത്തിയെങ്കില്‍ യുക്രൈന്‍ സൈനികരുടെ പ്രകടനം റഷ്യന്‍ അധിനിവേശത്തിനെതിരെയാണ്. രാജ്യാതിർത്തികൾ കടന്ന് ഓസ്കാർ പുരസ്‍കാരം വരെ എത്തിയ നാട്ടു നാട്ടു ട്രെൻഡ് ഇന്നും ആവേശത്തിലാണ്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.