Tue. Sep 10th, 2024

നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ‘സ്കൂപ്പ്’ അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി നിരസിച്ചു. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്ജി ദീഗെ അധ്യക്ഷനായ ബെഞ്ച് ഹർജി നിരസിച്ചത്. തന്‍റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ഇതെന്നും തന്റെ അനുമതിയില്ലാതെയാണ് ഇത് റിലീസ് ചെയ്തതെന്നും ഛോട്ടാ രാജൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. വെബ് സീരിസില്‍ നിന്നും ഛോട്ടാ രാജന്‍റെ പേരും ചിത്രവും നീക്കം ചെയ്യാൻ നിർമാതാക്കളോട് നിർദ്ദേശിക്കണമെന്ന് രാജന്‍റെ അഭിഭാഷകൻ മിഹിർ ദേശായി ആവശ്യപ്പെട്ടെങ്കിലും നിർദ്ദേശം നല്കാൻ കോടതി തയ്യാറായില്ല. എന്നാല്‍ ‘സ്കൂപ്പിന്‍റെ’ സംവിധായകന്‍ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിര്‍മ്മാതാക്കള്‍ക്കും രാജന്റെ ഹർജിയിൽ ജൂൺ 7 നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.