ഡൽഹി: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ 21 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് യാത്രക്കാർ 2296 പേരാണ്. കോറോമണ്ടൽ എക്‌സ്പ്രസിലുണ്ടായിരിന്നത് 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരും ഉണ്ടായിരുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കോറോമണ്ടൽ എക്‌സ്പ്രസിൽ റിസർവ്ഡ് കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരിലേറെ പേർ ജനറൽ കോച്ചുകളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ പലരും ടിക്കറ്റെടുക്കാതെ യാത്ര ചെയുന്നവരുമാണ്. അതുകൊണ്ടുതന്നെ ജനറൽകോച്ചുകളിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ കൃത്യമായ കണക്കില്ല. നിലവിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്.