Wed. Jan 22nd, 2025
brijbhushan

റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണങ്ങളുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച 10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശരിയല്ലാത്ത രീതിയിലുള്ള സ്പർശനം, പെൺകുട്ടികളുടെ മാറിടം പിടിക്കുക, സ്വകാര്യ വിവരങ്ങൾ തേടുക, ചികിത്സക്ക് ഫെഡറേഷൻ നൽകുന്ന സൗകര്യത്തിന് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. നിലവിൽ രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. ഒന്ന് ആറ് വനിതാ ഒളിമ്പ്യൻമാരുടെ പരാതിയിൽ രജിസ്റ്റർ ചെയ്തതും രണ്ടാമത്തേത് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് നൽകിയ പരാതിയുമാണ്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.