Wed. Jan 22nd, 2025

കണ്ണൂര്‍: കണ്ണൂര്‍ റെയിലെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. എലത്തൂരില്‍ ആക്രമണം ഉണ്ടായ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് തീപ്പിടിച്ചത്. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കവെയാണ് അതേ ട്രെയിനില്‍ വീണ്ടും തീപ്പിടിത്തമുണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനായതിനാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അതേസമയം, ട്രെയിനിലെ തീപ്പിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വെ പോലീസ് പറഞ്ഞു. തീയിട്ടെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാമത്തെ ബോഗി പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. അതേസമയം, സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാനുമായി എത്തുന്നത് വ്യക്തമാകുന്നുണ്ട്. മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം