Fri. Dec 27th, 2024
muhammad riyas

2025 ൽ സംസ്ഥാനം സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി  മുഹമ്മദ് റിയാസ്. വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കുകയായിരുന്നു മന്ത്രി. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിൽ രാഷ്ട്രീയ, പാരിസ്ഥിതിക, വിദ്യാര്‍ത്ഥി-യുവജന, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ തുടങ്ങി എല്ലാ സംഘടനകളെയും ക്ലബ്ബുകളെയും ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.