Fri. Nov 22nd, 2024

തിരുവനന്തപുരം: അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതില്‍ സര്‍ക്കാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതില്‍ കെ ടി യു താത്ക്കാലിക വിസി ഡോ സിസ തോമസ് ഇന്ന് ഹാജരാകില്ല. വിരമിക്കുന്ന ദിവസം ആയതിനാല്‍ തിരക്കെന്നു സര്‍ക്കാരിനെ അറിയിച്ചു. കെ ടി യു വിസി സ്ഥാനത്ത് നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇന്നാണ് വിരമിക്കുന്നത്. വിരമിക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നാണ് സിസ തോമസ് സര്‍ക്കാരിനെ അറിയിച്ചത്. നാളെ മുതല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനോട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം