Sun. Feb 23rd, 2025

ചാരവൃത്തി ആരോപിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ തടവിലാക്കി റഷ്യ. അമേരിക്കന്‍ സര്‍ക്കാരിനു വേണ്ടി ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഏജൻസിയുടെ ആരോപണം. റഷ്യന്‍ സൈനിക രഹസ്യങ്ങളടക്കം ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നടപടിക്കെതിരെ വാൾ സ്ട്രീറ്റ് ജേണൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.