Mon. Dec 23rd, 2024

മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി പട്ന കോടതി. ഏപ്രില്‍ 12 ന് നേരിട്ടു ഹാജരായി മൊഴി നല്‍കണമെന്നാണ്  നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി 2019 ല്‍ നല്‍കിയ പരാതിയിലാണ് പട്‌ന കോടതി ഇപ്പോള്‍ രാഹുലിന് നോട്ടീസ് നല്‍കിയത്. കേസില്‍ സുശീല്‍മോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി നേരിട്ടു ഹാജരാകാന്‍ കൂടുതല്‍ സാവകാശം തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.