Thu. Dec 26th, 2024

2022 ഓഗസ്റ്റില്‍ ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പുത്തന്‍കാവ് ബണ്ട് നിര്‍മ്മാണം രണ്ട് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയല്ല. കൊറോണ, മഴ തുടങ്ങിയ കാരണങ്ങളാല്‍ മാസങ്ങളോളം നിലച്ചു കിടന്ന പദ്ധതിയുടെ നിര്‍മാണം പുനരാരംഭിച്ചിട്ടും ഇഴഞ്ഞു നീങ്ങുകയാണ്.

വേലിയേറ്റവും വേലിയിറക്കവും നിര്‍മാണത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. 2021 ഫെബ്രുവരിയിലാണ് പുത്തന്‍കാവ് ബണ്ട് നിര്‍മാണം ആരംഭിച്ചത്. വേമ്പനാട്ട് കായലില്‍ നിന്ന് കോണോത്ത് പുഴയിലേയ്ക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടിയാണ് ബണ്ട് നിര്‍മ്മിക്കുന്നത്. വേമ്പനാട്ട് കായലിൽ നിന്ന് ഉപ്പ് വെള്ളം കയറുന്നത് കൃഷി നാശം ഉണ്ടാകുന്നു ബണ്ട് നിര്‍മ്മിച്ചാല്‍ കൃഷി നാശം ഒഴിവാക്കാന്‍ സാധിക്കും.

പണികള്‍ ആരംക്കുമ്പോള്‍ 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതലുള്ള തടസ്സങ്ങളാണ്. നിര്‍മാണം പുത്തന്‍കാവില്‍ സ്ഥിരം ബണ്ട് നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കൊടുവിലാണ് 23 കോടി ചെലവഴിച്ചു യന്ത്രവല്‍കൃത ബണ്ട് നിര്‍മിക്കാന്‍ തീരുമാനമായത്.

പുത്തന്‍കാവ് പാലത്തിനോടു ചേര്‍ന്നു 63 മീറ്റര്‍ നീളത്തിലാണു പുതിയ ബണ്ട് നിര്‍മിക്കുന്നത്. 12 മീറ്ററുള്ള 3 ഷട്ടറുകളും 9 മീറ്ററുള്ള ഒരു ഷട്ടറും ചെറുവള്ളങ്ങള്‍ക്ക് കടന്നു പോകാന്‍ 6 മീറ്ററുള്ള ലോക്കും അടക്കമാണു നിര്‍മാണം. ബണ്ടിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയും നിര്‍മിക്കുന്നതാണ് പദ്ധതി. ബണ്ട് യാഥാര്‍ഥ്യമാകുന്നതോടെ കോണത്ത്പുഴയുടെ ഇരു കരകളിലെയും പാടങ്ങളില്‍ ഉപ്പുവെള്ളം കയറാതെ കൃഷിയിറാക്കാന്‍ സാധിക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.