Mon. Dec 23rd, 2024

ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന്‌ ആ​റു വ​യ​സ്സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര നി​ർ​ദേ​ശം സം​സ്ഥാ​ന​ത്ത്‌ ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മന്ത്രി സഭായോഗം ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനമെടുക്കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താകും തീരുമാനമെടുക്കുക. സം​സ്ഥാ​ന​ത്തെ കു​ട്ടി​ക​ൾ​ക്ക്​ ദോ​ഷ​ക​ര​മാ​കാ​ത്ത വി​ധ​മു​ള്ള തീ​ർ​പ്പി​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്  മ​ന്ത്രി പ​റ​ഞ്ഞു. അതേസമയം, ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന്‌ ആ​റു​വ​യ​സ്സ്​ വേ​ണ​​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ഇ​ള​വു​തേ​ടി സം​സ്ഥാ​നം ​കേ​​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. കേ​ര​ളം അ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളും നിബന്ധന നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചത്. കേ​ര​ള​ത്തി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യ​ത്. സം​സ്ഥാ​ന സി​ല​ബ​സ് പി​ന്തു​ട​രു​ന്ന സ​ർ​ക്കാ​ർ-​എ​യ്‌​ഡ​ഡ് സ്കൂ​ളു​ക​ളി​ലും സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലും നിലവില്‍ അ​ഞ്ചു വ​യ​സ്സി​ലാ​ണ്​ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.