Fri. Nov 22nd, 2024

എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍  വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പൂര്‍ത്തിയാകും. ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ 26 വ​രെ 70 ക്യാ​മ്പു​ക​ളി​ലാ​യാണ് എസ്എസ്എല്‍സി ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം നടക്കുക. മൂ​ല്യ​നി​ർ​ണ​യത്തിനായി പ​തി​നെ​ട്ടാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രെയാണ് നിയോഗിച്ചിട്ടുള്ളത്. മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ടാ​ബു​ലേ​ഷ​ൻ ജോ​ലി​ക​ൾ ഏ​പ്രി​ൽ അ​ഞ്ചി​ന്​ പ​രീ​ക്ഷ​ഭ​വ​നി​ൽ ആ​രം​ഭി​ക്കും. മെയ് ​​ര​ണ്ടാം​വാ​രമാകും ഫല പ്രഖ്യാപനം. 4,19,362 പേ​രാ​ണ്​ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ എ​ഴു​തി​യ​ത്.  ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ മൂ​ന്നി​ന് ആരംഭിക്കും. 80 ക്യാ​മ്പു​ക​ളി​ൽ ന​ട​ക്കു​ന്ന മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 25,000 അ​ധ്യാ​പ​ക​​ർ പ​​ങ്കെ​ടു​ക്കും.  

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.