Mon. Dec 23rd, 2024

ഡല്‍ഹി: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘പ്രമുഖ നടനും മുന്‍ എംപിയുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തില്‍ വേദനിക്കുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മ്മം നിറച്ചതിനും അദ്ദേഹം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’ -പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്ററില്‍ കുറിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം