Mon. Dec 23rd, 2024

മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവര്‍ക്കറെ പരിഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുമെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കണമെന്നും താക്കറെ പറഞ്ഞു. ആന്‍ഡമാന്‍ ജയിലില്‍ 14 വര്‍ഷത്തോളം കടുത്ത പീഡനങ്ങള്‍ക്ക് വിധേയനായ ആളാണ് സവര്‍ക്കര്‍. താന്‍ അദ്ധേഹത്തെ ആരാധിക്കുന്നുവെന്നും സവര്‍ക്കറെ അപമാനിക്കുന്ന യാതൊരു പരാമര്‍ശവും തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.