Mon. Dec 23rd, 2024

ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നിയമപരിഷ്‌കരണം ഉപേക്ഷിക്കണമെന്ന് ഇസ്രായേല്‍ പ്രസിഡന്റ്. ഇസ്രയേല്‍ ജനതയുടെ ഐക്യത്തിനും അവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനുമായി നിയമം പാസ്സാക്കുന്ന പ്രക്രിയ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹെര്‍സോഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇസ്രയേലില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധത്തിന് പിന്നാലെയാണ് നിയമപരിഷ്‌കരണം ഉപേക്ഷിക്കണമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

‘വളരെ ബുദ്ധിമുട്ടുള്ള രംഗങ്ങള്‍ ഇന്ന് നമ്മള്‍ കണ്ടു. ഞാന്‍ പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും അഭിസംയോധന ചെയ്താണ് സംസാരിക്കുന്നത്. എല്ലാ ഇസ്രായേല്‍ ജനങ്ങളുടെയും മുഴുവന്‍ ജൂതസമൂഹത്തിന്റെയും ആകെമൊത്തം ലോകത്തിന്റെയും നോട്ടം നിങ്ങളിലേക്കാണ്. തിരികെ ബോധത്തിലേക്ക് വരൂ. ഇതൊരു രാഷ്ട്രീയ വിഷയമല്ല, ഉത്തരവാദിത്വത്തിന്റെയും നേതൃത്വത്തിന്റെയും വിഷയമാണ്”- പ്രസിഡന്റ് ഹെര്‍സോഗ് ട്വിറ്ററില്‍ കുറിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം