Mon. Dec 23rd, 2024

ഡല്‍ഹി: കാപ്പികോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ആശ്വാസം. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. പൊളിക്കല്‍ പൂര്‍ത്തിയാക്കത്തതിനെതിരെ ചീഫ് സെക്രട്ടറിക്കും സംസ്ഥാന സര്‍ക്കാരിനും എതിരായ കോടതിയലക്ഷ്യ നടപടി ഇനി തുടരേണ്ടതില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാക്കി പൊളിക്കല്‍ നടപടികളെല്ലാ പൂര്‍ത്തിയാക്കിയെന്നും കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് പൊളിക്കാനുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്് സുപ്രീംകോടതി അംഗീകരിക്കുകയാണുണ്ടായത്. 28ന് മുന്‍പ് കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കി കായലും പരിസരവും പൂര്‍വസ്ഥിതിയിലാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. അറുപതോളം തൊഴിലാളികള്‍ ചേര്‍ന്ന് രാത്രിയും പകലുമായാണ് പൊളിക്കല്‍ നടപടികള്‍ തുടരുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം