Mon. Dec 23rd, 2024

രാജ്യത്തുടനീളം കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1805 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ആയി ഉയര്‍ന്നു.  ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 153 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.13 ശതമാനമായി ഉയര്‍ന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.