Thu. Jan 23rd, 2025

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ നിയന്ത്രണം നീക്കി. റൺവേയിൽ നിന്നും ഹെലികോപ്ടർ നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തിയതായി അധികൃതര്‍ അറിയിച്ചു. മാലി ദീപിൽ നിന്നുള്ള വിമാനവും അൽപ്പസമയത്തിൽ കൊച്ചിയിൽ തന്നെ ഇറങ്ങും. ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്ന് നൽകിയതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.