Wed. Oct 29th, 2025

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.

 

കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോഴേ മേയര്‍ എം അനില്‍കുമാറിനെതിരെ യുഡിഎഫ് പ്രതിഷേധം തുടങ്ങി. ബ്രഹ്മപുരം തീ പിടുത്തത്തിന് ഉത്തരവാദിയായ മേയര്‍ രാജിവെയ്ക്കാതെ പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പ്രതികരിച്ചു. ബഹളം തുടരുന്നതിനിടെ അജണ്ടകളെല്ലാം വായിക്കാതെ തന്നെ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു. മേയര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.