Mon. Dec 23rd, 2024

ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരന്‍ ആണ് ഹര്‍ജി നല്‍കിയത്. മാനനഷ്ടക്കേസില്‍ ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 

ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികം വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013ലെ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പുനഃപരിശോധനയാണ് ആഭാ മുരളീധരന്‍ ലക്ഷ്യമിടുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.