ലോകത്തെ ആദ്യത്തെ 3ഡി പ്രിന്റഡ് റോക്കറ്റ് ടെറാന്‍-1 വിജയകരമായി വിക്ഷേപിച്ചതായി ബഹിരാകാശ കമ്പനി റിലേറ്റിവിറ്റി സ്‌പേസ്. മൂന്നാമത്തെ പരിശ്രമത്തിലാണ് റോക്കറ്റ് വിക്ഷേപണം വിജയകരമായത്. എന്നാല്‍ റോക്കറ്റ് അതിന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടു. വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെടുന്നതിന്റെ രണ്ടാം ഘട്ടമാണ് പരാജയമായതെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റ് ഭ്രമണ പഥത്തില്‍ എത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും വിക്ഷേപണം വന്‍ വിജയമായിരുന്നുവെന്ന് റിലേറ്റിവിറ്റി സ്‌പേസ് അറിയിച്ചു. 3ഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപണം സംബന്ധിച്ച് ഗവേഷണാര്‍ഥമാണ് ടെറാന്‍ -1 വിക്ഷേപിച്ചത്.