Sat. May 4th, 2024

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 1300 പേര്‍ക്കാണ് രോഗം ബാധിച്ചത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതലും ജാഗ്രത നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് അടുത്താഴ്ച തീരുമാനിക്കും. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കര്‍ശനമായി നടത്തണം. ആശുപത്രികള്‍ പ്രതിസന്ധിയെ നേരിടാന്‍ സജ്ജമെന്ന് ഉറപ്പാക്കണം ഇതിനായ മോക് ഡ്രില്ലുകള്‍ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം