Fri. Nov 22nd, 2024

തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ മാതൃകയിലുള്ള നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് ഇടപ്പളളി കുന്നുംപുറം ഡിവിഷനില്‍ ആരംഭിച്ചു. ഇടപ്പള്ളി സൊസൈറ്റി കവലയിലെ പാലത്തിനടിയിലുള്ള നാല് സെന്റ് ഭൂമിയിലാണ് കൗണ്‍സിലര്‍ അംബിക സുദര്‍ശനന്റെ നേതൃത്വത്തില്‍ 100 മണിക്കൂര്‍ കൊണ്ട് മാലിന്യ സംസ്‌കരണ യൂണിറ്റ് സജ്ജമാക്കിയത്.

ചകിരിച്ചോറ്, കരിയില, ഇനോകുലം, എന്നിവയുടെ സഹായത്താല്‍ ജൈവമാലിന്യം എയ്റോബിക് കമ്പോസ്റ്ററുകളില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ഓരോ കമ്പോസ്റ്ററും നിറയുമ്പോള്‍ അടുത്ത കന്‌പോസ്റ്റര്‍ ഉപയോഗപ്പെടുത്തും. മൂന്നാമത്തെ കമ്പോസ്റ്ററിലേക്ക് മാലിന്യം നിക്ഷേപിക്കുമ്പോള്‍ തന്നെ ആദ്യത്തെ ബോക്സിലെ മാലിന്യം വളമായി മാറിയിട്ടുണ്ടാകും. ഡിവിഷനിലെ 60 ശതമാനത്തോളം ജൈവമാലിന്യം ഇത്തരത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കും. 32 കമ്പോസ്റ്റുകള്‍ സ്ഥാപിക്കാവുന്ന പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. 10 ജോലിക്കാരാണ് മാലിന്യം വീടുകളില്‍ നിന്ന് ശേഖരിക്കുന്നത്. വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന വേയ്‌സ്റ്റ് കമ്പോസ്റ്റില്‍ നിക്ഷേപിച്ച് വളമാക്കുകയാണ്. വളമായ ശേഷം അത് ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.