സ്വവർഗ അനുരാഗ വിരുദ്ധ നിയമം പാസ്സാക്കി ഉഗാണ്ട പാർലമെന്റ്. നിയമപ്രകാരം സ്വവർഗ അനുരാഗിയായി ജീവിക്കുന്നതും ഒരേ ലിംഗക്കാർ തമ്മിൽ വിവാഹം കഴിക്കുന്നതും കുറ്റകരമാണ്. ഉഗാണ്ട ഉൾപ്പെടെ 30ഓളം ആഫ്രിക്കൻ രാജ്യങ്ങൾ ഇതിനോടകം തന്നെ സ്വവർഗ അനുരാഗം നിരോധിച്ചിരുന്നു. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് പുതിയ നിയമം. വലിയ പിന്തുണയോടെയാണ് പാർലമെന്റിൽ ബിൽ പാസ്സാക്കിയത്. കിഴക്കൻ ആഫ്രിക്കയിലെ പരമ്പരാഗത മൂല്യങ്ങൾക്ക് ഭീഷണിയായേക്കാവുന്ന സ്വവർഗ രതി ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമത്തെ പിന്തുണക്കുന്നവർ പറഞ്ഞു. പ്രസിഡന്റ് ഒപ്പുവെച്ചാൽ മാത്രമേ ബിൽ പാസ്സാവുകയുള്ളു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥചെയ്യുന്നു.