Wed. Apr 24th, 2024

മെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തായ്ലന്‍ഡ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന്റെ നടപടി. മേയ് 14ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച. ഏപ്രില്‍ മൂന്നിന് സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ജനപ്രതിനിധിസഭ പിരിച്ചുവിട്ട ഉത്തരവ് രാജാവ് മഹാ വജിറ ലോേങ്കാന്‍ അംഗീകരിക്കുകയും റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നു ദിവസം മുമ്പാണ് പാര്‍ലമെന്റിന്റെ പിരിച്ചുവിടല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം