Sun. Feb 23rd, 2025

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പതിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പല പ്രദേശങ്ങളിലും കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പൊലീസ് 44 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് പ്രിന്റിംഗ്‌ പ്രസ് ഉടമകളുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാർട്ടിയെ പുറത്താക്കണമെന്നായിരുന്നു പോസ്റ്ററുകളിൽ പരാമർശിച്ചിരുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.