Wed. Jan 22nd, 2025

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് മുന്നോടിയായി ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്ന് കെഎംആർഎൽ. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹറുയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. മെട്രോ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികൾക്ക് കൈമാറി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.