Mon. Dec 23rd, 2024

കൊച്ചി: ജില്ലാ ജഡ്ജിമാരുള്‍പ്പെടെ ഏഴ് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. ഇവരില്‍ അഞ്ച് പേരുടെ നിയമന ശുപാര്‍ശ ഐകകണ്‌ഠ്യേനയാണ് അയക്കുന്നത്. രണ്ട് പേരുകളില്‍ കൊളീജിയം അംഗങ്ങള്‍ തമ്മില്‍ വിയോജിപ്പും രേഖപ്പെടുത്തിയാണ് നിയമന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയത്തിന് അയക്കുക. നിയമന ശുപാര്‍ശ വ്യാഴാഴ്ച സുപ്രീംകോടതി കൊളീജിയം പരിഗണിച്ചേക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിന്‍സെന്റ്, കൊല്ലം ജില്ലാ ജഡ്ജി എം ബി സ്‌നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡിഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. 12 ജില്ലാ ജഡ്ജിമാരുടെ പേരുകള്‍ പരിഗണനയ്ക്ക് വന്നതില്‍ നിന്നാണ് ഏഴ് പേരെ ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം