Mon. Dec 23rd, 2024

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 25 ന്  കർണ്ണാടകയിലെത്തും.  ചിക്കബെല്ലാപ്പൂരിലും ബെംഗളൂരുവിലും സംഘടിപ്പിക്കുന്ന വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ മോദി പങ്കെടുക്കും. ഈ വർഷത്തിലെ മോദിയുടെ ഏഴാമത്തെ കർണ്ണാടക സന്ദർശനമാണിത്. മാർച്ച് 25 ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ എത്തുന്ന മോദി ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈറ്റ് ഫീൽഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി ബെംഗളൂരുവിലേക്ക് മടങ്ങും. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.