Mon. Dec 23rd, 2024

 വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. വരും ആഴ്ചകളിൽ 9000 പേരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസ്സി മെമ്മോയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ടാണ് പിരിച്ചുവിടൽ. പരസ്യ വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിൽ 18000 പേരെയും നവംബറിൽ 10000 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.