Mon. Dec 23rd, 2024

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ട് റഷ്യ. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റണമെന്ന് റഷ്യ ആവശ്യപ്പെട്ടതായി റഷ്യൻ പത്രമായ കൊമ്മേഴ്‌സന്റ് റിപ്പോർട്ട് ചെയ്തു. ഇതോടെ, ഏപ്രില്‍ ഒന്ന് മുതൽ ഉദ്യോഗസ്ഥരെല്ലാം ഫോണുകള്‍ മാറ്റി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്‌വെയറുകളോ ഉപയോഗിക്കേണ്ടിവരും. പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ അനായാസം നിരീക്ഷിക്കാനാകുമെന്ന ആശങ്കയെ തുടർന്നണ് തീരുമാനം.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.